പള്ളിക്കര മുക്കൂടിലെ ഫ്ലോർ മിൽ ഉടമ മുഹമ്മദ് ഇല്യാസ് അന്തരിച്ചു
പള്ളിക്കര: മുക്കൂടിലെ ഫ്ലോർ മില്ല് വ്യാപാരി ബേക്കൽ ഇൽയാസ് നഗറിലെ മുഹമ്മദ് ഷാഫി (63) നിര്യാതനായി.
ഇൽയാസ് നഗറിലെ പരേതനായ ഇസ്മായിലിൻ്റെയും (സിങ്കപ്പൂർ) കപ്പണ നഫീസയുടെയും മകനാണ്.
ഇൽയാസ് ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയായിരുന്നു.
ഭാര്യ: സക്കീന.
മക്കൾ: മശ്ഹൂദ്, മർസൂഖ്, മാജിദ
ജാമാതാവ്: ഫൈസൽ പൂച്ചക്കാട്.
സഹോദരങ്ങൾ: അബ്ദുൾ ജലീൽ, ബീഫാത്തിമ, ജമീല, പരേതനായ സി.കെ.കുഞ്ഞബ്ദുള്ള ഹാജി പൂച്ചക്കാട്.
ഇൽയാസ് ജുമാ മസ്ജിദ് വളപ്പിൽ ഖബറടക്കി.