മലയാളി ക്രിക്കറ്റ് താരം അജ്മാനില്‍ തൂങ്ങിമരിച്ച നിലയിൽ കാസർകോട് നീലേശ്വരം സ്വദേശിയാണ്
അജ്മാൻ :കാസർകോട് നീലേശ്വരം സ്വദേശിയായ ക്രിക്കറ്റ് താരത്തെ അജ്മാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരത്തെ ശ്രീലാലിനെ(26)യാണ് കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് സലിംകുമാറിന്റെ മകനായ ശ്രീലാല്‍ യു.എ.ഇയില്‍
ഏതാനും ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. കാസര്‍കോട് ജില്ലയിലെ വിവിധ ക്രിക്കറ്റ് ടീമുകളിലും ഈ യുവാവ് അംഗമായിരുന്നു. മൂന്നുവര്‍ഷം മുമ്പ് യു.എ.ഇയില്‍ സന്ദര്‍ശകവിസയില്‍ പോയ ശ്രീലാല്‍ വിസകാലാവധി കഴിഞ്ഞ ശേഷം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. മൂന്നുമാസം മുമ്പ് ഷാര്‍ജയിലേക്ക് പോയി അവിടത്തെ ക്രിക്കറ്റ് അക്കാദമിയില്‍ ജോലിയെടുക്കുകയും ഇതിനിടയില്‍ അജ്മാനില്‍ മറ്റൊരു ജോലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ശ്രീലാലിന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് മരിച്ചിരുന്നു. സഹോദരങ്ങള്‍; ശ്യാംലാല്‍, ജിത്തുലാല്‍. സംസ്കാരം അജ്മാനില്‍