തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടും; ഡിസംബറില്‍ സാധ്യത തീയതി പിന്നീട്
തിരുവനന്തപുരം: കോവിഡ് സ്ഥിതി കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടും. തീയതി പിന്നീട് നിശ്ചയിക്കും. ആരോഗ്യവിദഗ്ധർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചർച്ചകൾക്കുശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചും സർക്കാരുമായി അനൗപചാരിക കൂടിയാലോചന നടത്തിയുമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.
നവംബർ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത. കോവിഡിന്റെ അതിവ്യാപനമുണ്ടായാൽ നീളും.