ഇത് തീക്കളിയാണ്, ഞങ്ങളോട് വേണ്ട. നേതാക്കളുടെ മക്കളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിരെ മാദ്ധ്യമങ്ങള്‍ക്ക് കോടിയേരിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ മക്കളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണന്. ‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല എന്ന് മനസിലാക്കിക്കോ’ എന്നായിരുന്നു കോടിയേരിയുടെ മുന്നറിയിപ്പ്. ഇ.പി. ജയരാജന്റെ മകനും സ്വപ്ന സുരേഷും തമ്മിലുള്ള ഫോട്ടോ സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത പാര്‍ട്ടി ചര്‍ച്ച ചെയ്തോയെന്ന് ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ മറുപടി.നിങ്ങള്‍ തന്നെ വാര്‍ത്തയുണ്ടാക്കും. ചോദ്യവും ചോദിക്കും. മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന സംസാരിക്കുന്ന മോര്‍ഫ് ചെയ്ത ഫോട്ടോ പുറത്തുവിട്ടില്ലേ. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ അവര്‍ പങ്കെടുക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ഫോട്ടോ കണ്ടു. നാളെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇതുണ്ടാക്കിയാല്‍ എന്തു ചെയ്യും. ഇത് തീ കൊണ്ടുള്ള കളിയാണ്. റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിച്ച് ചാനലുകാര് പല കളിയും കളിക്കും. എല്ലാവരും സ്വന്തം കാര്യങ്ങള്‍ ആലോചിച്ച് ചെയ്യുന്നതാവും നല്ലതെന്നും കോടിയേരി പറഞ്ഞു