സൗരോർജ വേലി തകർത്ത് കാട്ടനക്കൂട്ടം വീണ്ടും നെയ്യങ്കയത്ത് ഇറങ്ങി. ഭയചകിതരായി നാട്ടുകാർ,
ഒന്നും ചെയ്യാനാകാതെ ജില്ലാ ഭരണകൂടവും വനം വകുപ്പും.
കാസർകോട് :മുളിയാർ പഞ്ചായത്തിലെ പരിസ്ഥിതി സംരക്ഷിത മേഖലയായ നെയ്യങ്കയത്ത് കാട്ടാനക്കൂട്ടം വീണ്ടും ഇറങ്ങി. ഇന്ന് പുലർച്ചെയാണ് ചിന്നം വിളികളോടെ ആനകൾ സ്ഥലത്തെ കൃഷിയിടങ്ങളിൽ ഇറങ്ങിയത്. കുട്ടിക്കൊമ്പന്മാര ടക്കം പത്തോളം ആനകൾ ഉണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. നാശനഷ്ടങ്ങൾ അറിവായിട്ടില്ല. ആനകൾ വിഹരിക്കുന്ന ചിത്രങ്ങൾ ബി എൻ സി ക്ക് കിട്ടി.
സമീപത്തെ കാടകം വനം താണ്ടിയാണ് ആനക്കൂട്ടം നെയ്യങ്കയത്ത് എത്തിയത്. മഴ കനത്തിട്ടും ആവശ്യത്തിനുള്ള വെള്ളവും തീറ്റയും കിട്ടാതായപ്പോഴാണ് ആനകൾ പയസ്വിനി തീരമായ ഇവിടെ ഇടക്കിടെ എത്തുന്നയ്. സ്ഥലം ഇപ്പോൾ ഒരുത രത്തിൽ ആനകളുടെ വിഹാര ഭൂമിയായി മാറിയിട്ടുണ്ട്.
ഒരു പതിറ്റാ ണ്ടോളമായി കാടകം, മുളിയാർ വനമേഖലകളും പരിസരത്തെ കൃഷി യിടങ്ങളും കർണാടക കടന്നെത്തുന്ന കാട്ടനാക്കൂട്ടത്തിന്റെ കൈകളിലായിട്ട്. നിരവധി തവണ കൃഷിയിടങ്ങൾ ചവിട്ടി തകർത്താണ് വിളയാടിയത്. ഇത് ചെറുക്കാൻ സ്ഥാപിച്ച സോളാർ വൈദ്യുതി ലൈനുകൾ ചവിട്ടി ഒ ടിച്ചാണ് ശനിയാഴ്ച രാവിലെ കാട്ടാനകൾ ഇറങ്ങിയത്.
കാട്ടാന ശല്യത്തിനെതിരെ നാട്ടുകാരും രാഷ്ട്രീയ നേതൃത്വവും പഞ്ചായത്തുകളും
സഹായം അഭ്യർത്ഥിച്ചിട്ടും ജില്ലാ ഭരണകൂടവും വനം വകുപ്പും ഇക്കാര്യത്തിൽ കടുത്ത അലംഭാവമാണ് പുലർത്തുന്നത്.