സൈബര്‍ ആക്രമണം; നിഷ പുരുഷോത്തമന്റെ പരാതിയില്‍ ദേശാഭിമാനി മുന്‍ ജീവനക്കാരനടക്കം രണ്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: സൈബര്‍ ആക്രണവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് അവതാരക നിഷാ പുരോഷോത്തമന്‍ നല്കിയ പരാതിയില്‍ രണ്ട് പേര് അറസ്റ്റില്‍. ദേശാഭിമാനിയിലെ മുന്‍ജീവനക്കാരനായ വിനീത്, കൊല്ലം കുണ്ടറ സ്വദേശി ജയജിത്ത് എന്നിവരെയാണ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഐ.ടി ആക്ട് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സ്റ്റേഷന് ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ ഇവരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ജി കമലേഷ് നല്കിയ പരാതി സൈബര്‍ സെല്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരാതി നല്കി ഒന്നരമാസത്തിന് ശേഷമാണ് അറസ്റ്റ്.