പടന്നയില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പഞ്ചായത്ത് ഓഫീസ് മൂന്ന് ദിവസത്തേക്ക് അടച്ച് പൂട്ടി
പടന്ന:ഇന്ന് പടന്ന പി.എച്ച്.സി യുടെ നേതൃത്വത്തില്‍ 45 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ഒന്‍പത് പേര്‍ക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു.
സ്ഥിരീകരിച്ചവരില്‍ പഞ്ചായത്ത് ഡ്രൈവറും ബാങ്ക് ജീവനക്കാരനും ഉള്‍പ്പെടും.
പടന്ന കോ:ഓപ്പറേറ്റീവ് ബാങ്കിലെ രണ്ട് ജീവനക്കാര്‍ക്ക് നേരത്തെ പോസറ്റീവ് സ്ഥിരീകരിച്ചതിനാല്‍ ബാങ്ക് അടച്ച് പൂട്ടിയിരുന്നു,
പഞ്ചായത്ത് ഓഫീസും ബാങ്കും അണുവിമുക്തമാക്കിയ ശേഷം ചൊവ്വാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
കോവിഡ് വ്യാപനം തടയാന്‍ എല്ലാവരും നിയന്ത്രണം പാലിക്കണമെന്ന് പഞ്ചായത്ത്
പ്രസിഡന്റ് അഭ്യര്‍ഥിച്ചു