കോവിഡ് കാലത്ത് പ്രവാസികൾ മാലാഖമാരായി.ടി ഇ അബ്ദുള്ള
കാഞ്ഞങ്ങാട്: ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ കോവിഡ് കാലത്ത് ജാതി മത ഭേദമന്യേ പ്രവാസികൾ പരസ്പരം സാന്ത്വനിപ്പിച്ചും,ഭക്ഷണവും മരുന്നും നൽകി കോവിഡ് പ്രതിരോധം തീർത്തവരാണെന്നും അവർ മാലാഖമാരാണെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള. മുൻസിപൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പങ്കാളികളായ കെ എം സി സി അംഗങ്ങൾക്കും, വൈറ്റ്ഗാർഡ് അംഗങ്ങൾക്കുമുള്ള അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങിൽ വ്യവസായി ഡോ: മുഹമ്മദ് ഇബ്രാഹിം പാവൂറിനെ ആദരിചു. യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ ലീഗ് പ്രസിഡണ്ട് അഡ്വ: എൻ എ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.കെ.റഹ് മത്തുള്ള സ്വാഗതം പറഞ്ഞു, ജില്ലാ ലീഗ് സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി, മണ്ഡലം ലീഗ് പ്രസിഡണ്ട് എം.പി.ജാഫർ, സെക്രട്ടറി വൺ ഫോർ അബ്ദുൾ റഹ്മാൻ, കെ കെ ജാഫർ, സാജിദ് പടന്നക്കാട്, കെ.കെ.ഇസ്മായിൽ, ടി. റംസാൻ, സി.മുഹമ്മദ് കുഞ്ഞി, റസാഖ്തായി ലക്കണ്ടി, ഷാഫി സിയാറത്തി ങ്കര, സുഹൈൽ ബല്ലാകടപ്പുറം, മുസ്തഫ ബഹ്റൈൻ, എം.ഇബ്രാഹിം, കെ.കെ.ബദറുദ്ദീൻ, യാക്കൂബ് ആ വിയിൽ, ബഷീർചിത്താരി, ഇബ്രാഹീം പാലാട്ട്, ഇ.കെ.കെ. പടന്നക്കാട്, എം.റഷീദ്, അഷറഫ് കോട്ടക്കുന്ന്, ഷംസുദ്ദീൻ അവിയിൽ,ടി.കെ.ഇബ്രാഹിം, ടി. അന്തുമാൻ, ടി.കെ.സുമയ്യ, ഖദീജ ഹമീദ്, റമീസ് ആറങ്ങാടി എന്നിവർ പ്രസംഗിച്ചു.