ഡല്‍ഹിയില്‍ 17കാരി കത്തിമുനയിൽ കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമികള്‍ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 17കാരിയെ കൂട്ടബലാത്സംഗത്തിന്? ഇരയാക്കി. ബുധനാഴ്ച ഡല്‍ഹിയിലെ ഹര്ഷ്വിഹാറിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്?. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അക്രമികള്‍ കത്തിമുനയില്‍ നിര്‍ത്തി പണവും ആഭരണങ്ങളും കവരുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ ഭര്‍ത്താവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച ശേഷം മൂന്നംഗ സംഘം പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് ഒഴിഞ്ഞ കെട്ടിടത്തിലേക്ക്? കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. അക്രമത്തില്‍ പരിക്കേറ്റ ബന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേസില്‍ അറസ്റ്റിലായ മൂന്നു പേരും മോഷണം, പിടിച്ചുപറി കേസുകളില്‍ പ്രതികളായവരാണ്.