കോവിഡ് സ്ഥിരീകരിച്ച് മരിച്ച മുളിയാറിലെ മഹാലിങ്കന് അന്ത്യവിശ്രമം ഒരുക്കിയത് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ
കാസർകോട്: മതസൗഹാർദ്ധത്തിന്റെ ഉത്തമ മാതൃകയുമായി വിണ്ടും മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ.
കോവിഡ് രോഗം സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട മുളിയാർ അമ്മംങ്കോട് ചക്ലിയ കോളനിയിലെ മഹാലിങ്കന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ സംസ്കരിച്ചു.
മുളിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജെ.എച്ച്.ഐ.പി.കെ. ജലീൽ, ജെ.പി.എച്ച്.എൻമാരായ
ജെസി ഡൊമനിക്, രേണുക എന്നിവരുടെ മേൽനോട്ടത്തിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരിന്റെയും വൈസ്പ്രസിഡന്റ് മൻസൂർ മല്ലത്തിന്റെയും നേതൃത്വത്തിൽ വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സി.ബി ലത്തീഫ് കാസർകോട് മണ്ഡലം ക്യാപ്റ്റൻ അബൂബക്കർ കരുമാനം ചെങ്കള പഞ്ചായത്ത് ക്യാപ്റ്റൻ ഗഫൂർ ബേവിഞ്ച യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് വൈസ്പ്രസിഡന്റ് അബ്ദുൽ ഖാദർ സിദ്ധ ചെർക്കള വാർഡ് സെക്രട്ടറി ഫൈസൽ പൈച്ചു കിദാസ് ബേവിഞ്ച എന്നിവരാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
കോവിഡ് രോഗം സ്ഥിരീകരിച്ച് മരണപ്പെടുന്ന നിരവധിപേരുടെ സംസ്കാര ചടങ്ങുകകളാണ് വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിവരുന്നത്. നേരത്തെ ഒരു ക്രൈസ്തവ സഹോധരിയുടെ മൃതദേഹവും ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം വൈറ്റ് ഗാർഡ് അംഗങ്ങൾ സംസ്കരിച്ചിരുന്നു.