കോവിഡ് കാലത്ത് സ്വന്തമായി ഇന്‍ക്യുബേറ്റര്‍ നിര്‍മ്മിച്ച് ആറ് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തു
അഞ്ചിൽ പഠിക്കുന്ന കുഞ്ഞ് അഹ്മദ് ഇഹ്സാൻ നാടിന് വിസ്മയമായി
നീലേശ്വരം തൈക്കടപ്പുറത്തെ അഹമ്മദ് ഇഹ്സാന്‍ എന്ന മിടുക്കനാണ് സ്വന്തമായി ഇന്‍ക്യുബേറ്റര്‍ നിര്‍മ്മിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇഹ്സാന്‍ കോവിഡ് കാരണം ക്ലാസ് മുറിയിലെ പഠനം നിലച്ചപ്പോള്‍ വീട്ടില്‍ പരീക്ഷണശാലയൊരുക്കി. കാര്‍ഡ് ബോര്‍ഡ് പെട്ടിയും തെര്‍മോക്കോളും ബള്‍ബും ഉപയോഗിച്ച് സ്വന്തമായി ഒരു ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച്, തള്ളക്കോഴിയില്ലാതെ മുട്ട വിരിയിക്കാമെന്ന് നേരിട്ടറിഞ്ഞു. പെട്ടിക്കുള്ളില്‍ വിരിഞ്ഞ ആറ് കോഴിക്കുഞ്ഞുങ്ങളില്‍ ഒന്ന് കഴിഞ്ഞ ദിവസം ചത്തുപോയിരുന്നു. ആറ് ദിവസം മാത്രം പ്രായമായ അഞ്ച് കുഞ്ഞുങ്ങളും ഇഹ്സാന്റെ പരിചരണത്തില്‍ ഇന്ന് പൂര്‍ണ ആരോഗ്യത്തിലാണ്. ആദ്യ പരീക്ഷണം വിജയിച്ചതോടെ തന്റെ ഇന്‍ക്യുബേറ്ററില്‍ കൂടുതല്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള ശ്രമത്തിലാണ് അഹമ്മദ് ഇഹ്സാന്‍.