സ്വർണ്ണക്കടത്ത് കേസ്മുറുകുമ്പോൾ കൊച്ചി കസ്റ്റംസ് ഹൗസിൽ സുരക്ഷാ ജീവനക്കാരന് കെട്ടിതൂങ്ങി മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന് മരിച്ച നിലയില്‍. ഹവില്‍ദാര്‍ രഞ്ജിത്തിനെയാണ് കസ്റ്റംസ്
ഹൗസിലെ കാര്‍ പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രഞ്ജിത്തിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെ
ത്തിയത്.
കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനു മുകളിലാണ് മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാലുകള്‍.കാറിനു മേല്‍ മുട്ടി നില്ക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്
പോലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു.