അജാനൂരിൽ കുഴഞ്ഞുവീണ ഓട്ടോഡ്രൈവര്‍ ആസ്പത്രിയില്‍ മരിച്ചു; പരിശോധനയില്‍ കോവിഡ് പോസിറ്റീവ്
കാഞ്ഞങ്ങാട്: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച ഓട്ടോഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ്. അജാനൂര്‍ വായനശാലാമുക്കിലെ ഓട്ടോഡ്രൈവര്‍ ശിവന് എന്ന തമ്പിയണ്ണ(55)നാണ് മരിച്ചത്. ബുധനാഴ്ച ചുമ വന്നതിനെ തുടര്‍ന്ന് തളര്‍ന്നുവീണ ശിവനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആന്റിജന്‍ പരിശോധനയിലാണ് ശിവന് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റുമാനൂര്‍ സ്വദേശിയായ ശിവന് 30 വര്‍ഷമായി കുടുംബസമേതം അജാനൂരിലാണ് താമസം. ഭാര്യ: മഞ്ജുള. മക്കള്‍: യദുകൃഷ്ണ, വിധുകൃഷ്ണ