കോവിഡ് ചികിത്സക്കിടെ ഹൃദയാഘാതം. മധൂർ ഉളിയത്തടുക്ക ഹിദായത്ത് നഗർ സ്വദേശി
പരിയാരത്ത് മരിച്ചു.
വിടവാങ്ങിയത് മാധ്യമ പ്രവർത്തക അപൂർവ റാവുവിന്റെ
പിതാവ്.
കാസർകോട് :കോവിഡ് ചികിത്സക്കിടെ ഉണ്ടായ ഹൃദയാഘാ തത്തെ തുടർന്ന്, 57കാരൻ പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചു.മധൂർ ഉളിയത്തടുക്ക ഹിദായത്ത് നഗറിൽ വിദ്യാനിലയത്തിലെ മോഹൻ റാവുവാണ് ഇന്നലെ രാത്രി 9മണിയോടെ മരിച്ചത്. മുള്ളേരിയ കുണ്ടാർ ദേവടുക്കയിലെ കൃഷ്ണോ ജി റാവു -ചന്ദ്രാവതി ദമ്പതികളുടെ മകനാണ്.ജില്ലാ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരി വാ രിജയാണ് ഭാര്യ. കാസർകോട് ബി എൻ സി റിപ്പോർട്ടർ ചാനലിലെ മാധ്യമ പ്രവർത്തക അപൂർവാ റാവു ഏക മകളാണ്. സഹോദരങ്ങൾ : രാധ, കിഷോർ.
മൃതദേഹം കോവിഡ് പ്രോട്ടൊക്കോൾ നിയമ പ്രകാരം നുള്ളിപ്പാടി ചെന്നിക്കര മുനിസിപ്പൽ ശ്മശാ നത്തിൽ സംസ്ക്കാരം.