ഉപാധികളോടെ കാസര്‍കോട് മാര്‍ക്കറ്റിന് പ്രവര്‍ത്തനാനുമതി നല്‍കും – ജില്ലാകളക്ടര്‍
കാസർകോട് : ഉപാധികളോടെ കാസര്‍കോട് മാര്‍ക്കറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.വിഡീയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര് വീതം എന്ന ക്രമത്തില്‍, മാര്‍ക്കറ്റിനകത്ത് ആകെയുള്ള കച്ചവടക്കാരില്‍ 50 ശതമാനം പേരെ മാത്രമേ ഒരു ദിവസം കച്ചവടം നടത്താന്‍ അനുവദിക്കൂ. മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴികള്‍ ക്രമീകരിക്കും. ടോക്കണ്‍ നല്കി ഒരേ സമയത്ത് പരമാവധി 50 പേരെ മാത്രം അകത്ത് പ്രവേശിപ്പിക്കും.രാവിലെ 7.30 വരെ റീട്ടയില്‍ വ്യാപാരികള്‍ക്കും അതിനു ശേഷം പൊതുജനങ്ങള്‍ക്കും മാത്രമായി പ്രവേശനം നിയന്ത്രിക്കും. മാര്‍ക്കറ്റിനകത്തേക്ക് വരുന്ന ഗുഡ്സ് വാഹനങ്ങള്‍ അരമണിക്കൂറിനകം സാധനങ്ങള്‍ ഇറക്കി പുറത്തു പോവുകയും താളിപ്പടുപ്പ് മൈതാനത്ത് പാര്‍ക്ക് ചെയ്യേണ്ടതുമാണെന്ന് കളക്ടര്‍ പറഞ്ഞു.