ബേക്കല്‍: : പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യു ഡി എഫ് – എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ പരിക്കേറ്റ നേതാക്കള്‍ ഉള്‍പ്പെടെ ആറ് പേരെ ആശുപത്രിയില്‍ പ്രാവേശിപ്പിച്ചു.
യു ഡി എഫ് പളളിക്കര പഞ്ചായത്ത് കണ്‍വീനറും, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുമായ സുകുമാരന്‍ പൂച്ചക്കാട്, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം ജോ. സെക്രട്ടറി ആഷിഖ് റഹ്മാന്, പൂച്ചക്കാട്ടെ പി എസ് മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കും, സിപിഎം പള്ളിക്കര ലോക്കല്‍ സെക്രട്ടറി പി കെ അബ്ദുല്ല, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എം, അബ്ദുല്ലത്വീഫ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് അകാരണമായി വോട്ടര്‍മാരെ തള്ളാന്‍ സി പി എം പരാതി നല്‍കുകയും ബുധനാഴ്ച പഞ്ചായത്തില്‍ ഹിയറിംഗ് നടക്കുകയുമുണ്ടായിരുന്നതായി യു ഡി എഫ് നേതാക്കള്‍ വ്യക്തമാക്കി. നോട്ടീസ് ലഭിച്ച മുഴുവന്‍ ആളുകളും പഞ്ചായത്ത് സെക്രട്ടറിയെ താമസമുണ്ടെന്ന റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുളള രേഖകള്‍ ഹാജരാക്കുകയും സെക്രട്ടറി താമസമുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം പുറത്തിറങ്ങുമ്ബോള്‍ സി പി എം നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ആളുകള്‍ അവിടെയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് യു ഡി എഫ് നേതാക്കള്‍ ആരോപിച്ചു. അതെ സമയം യു ഡി എഫ് നേതാക്കളാണ് ആക്രമണം നടത്തിയെന്ന എൽ ഡി എഫും പറയുന്ന .
ഇക്കഴിഞ്ഞ ആഗസ്ത് 17 ന് പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഫോറം 5 ല്‍ വോട്ടര്‍മാരെ തള്ളുവാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. ഈ ധാരണ സി.പി.എം ലംഘിക്കുകയും, യു ഡി എഫ് ഫോറം 5 ല്‍ അക്ഷേപ കൊടുക്കാതിരിക്കുകയുമായിരുന്നുവെന്നും യു ഡി എഫ് നേതാക്കള്‍ പറയുന്നു.
മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ രണ്ട് മക്കളെയടക്കം വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ക്കുകയും, ഭരണ സ്വാധീനം ഉപയോഗിച്ച് രേഖകളില്ലാതെ വോട്ടുചേര്‍ക്കുന്നതിന് ഇടതുപക്ഷ ഉദ്യോഗസ്ഥന്മാര് കൂട്ടുനില്‍ക്കുന്നത് യു ഡി എഫ് നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി പി എമ്മിന്‍്റെയും ഭരണകക്ഷിയില്‍പ്പെട്ട ഉദ്യോഗസ്ഥരുടെയും നീക്കത്തില്‍ കഴിഞ്ഞ ദിവസം യു ഡി എഫ് നേതൃത്വം ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
അതേ സമയം പഞ്ചായത്തിന്റെ മുന്‍വശത്ത് വെച്ച് ലീഗ് – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് സി പി എം ആരോപിച്ചു. യു ഡി എഫ് അക്രമത്തില്‍ പ്രതിക്ഷധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബുധനാഴച വൈകീട്ട് പൂച്ചക്കാട് നിന്ന് പള്ളികരയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നും സി പി എം നേതാക്കള്‍ അറിയിച്ചു.