തദ്ദേശ തിരഞ്ഞെടുപ്പ്; കിടപ്പ് രോഗികൾക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് ചെയ്യാം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ കിടപ്പ് രോഗികൾക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് ചെയ്യാൻ അനുമതി നൽകുന്നതിനുളള ഓർഡിനൻസിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. വോട്ടെടുപ്പിന് സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ച ശമ്പളം പി.എഫിൽ നിക്ഷേപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 6 ദിവസത്തെ ശമ്പളം 5 മാസമായാണ് പിടിച്ചിരുന്നത്. ഈ തുക ഏപ്രിൽ മാസം മുതൽ പിൻവലിക്കാനും കഴിയും.