എം സി ഖമറുദ്ദീന് എംഎൽഎ ആയി തുടരാൻ അർഹതയില്ല:എസ്ഡിപിഐ
കാസർകോട് : ജ്വല്ലറി കച്ചവടത്തിന്റെ പേരിൽ നൂറുകണക്കിന് ആളുകളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരെ വഞ്ചിച്ച എം സി ഖമറുദ്ദീന് എംഎൽഎ ആയി തുടരാൻ അർഹതയില്ലെന്ന് എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു, ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ താല്പര്യങ്ങൾക്കും നിലകൊള്ളേണ്ട ജനപ്രതിനിധി സമൂഹത്തെയും, നിക്ഷേപകരേയും കബളിപ്പിക്കുകയാണ്
ചെയ്തിട്ടുള്ളത്
രാഷ്ട്രീയ സ്വധീനം സ്വാർത്ഥലാഭത്തിന് വേണ്ടി ഉപയോഗിക്കുകയും മതപരിവേഷം നൽകി ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നവരെ സമൂഹം കരുതിയിരിക്കണം
വഖഫ് ഭൂമിയിൽ നിന്ന് തുടങ്ങി തട്ടിപ്പുകളുടെ
തുടർ കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്
ധാർമികതയില്ലാതെ സ്വന്തം താൽപര്യത്തിന് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന ഇത്തരക്കാരെ പൊതുരംഗത്തു നിന്നും മാറ്റി നിർത്താൻ പൊതു സമൂഹം തയ്യാറാകണമെന്നും കമ്മിറ്റി
പറഞ്ഞു
ജില്ലാ പ്രസിഡന്റ് എൻ.യു. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ്
ഇഖ്ബാൽ ഹൊസങ്കടി, ജനറൽ സെക്രട്ടറി ഖാദർ അറഫ, സെക്രട്ടറി അബ്ദുല്ല ഏരിയാൽ സംസാരിച്ചു