എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കണം: ബിജെപി
കാസര്‍കോട്:150കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നു ബോധ്യമായിട്ടും എം.സി.കമറുദ്ദീന് എംഎല്‍എയെ അറസ്റ്റ്
ചെയ്യാത്തതിന്റെ കാരണം പൊലീസ് വ്യക്തമാക്കണമെന്നു ബിജെപി ജില്ലാ പ്രസിഡന്റ്
കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. സ്വര്‍ണക്കട നിക്ഷേപ തട്ടിപ്പ് കേസില്‍
പ്രതിയായ എം.സി.കമറുദ്ദീന് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ
താലൂക്ക് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സദാനന്ദ റൈ അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി എന്‍.സതീഷ്, കെ.സവിത, മഹിളാ മോര്‍ച്ച ജില്ലാ
പ്രസിഡന്റ് എം.ജനനി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞജയന് മധൂര്‍,
എസ്സി മോര്‍ച്ച് ജില്ലാ പ്രസിഡന്റ് സമ്പത്ത് കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്.സുനില്‍, ഹരീഷ് നാരമ്പാടി.
സുകുമാര്‍ കുദ്രെപ്പാടി എന്നിവര്‍ പ്രസംഗിച്ചു. കറന്തക്കാട് നിന്നു പ്രകടനവുമായി
എത്തിയ പ്രവര്‍ത്തകര്‍ താലൂക്കാഫിസിനു മുന്നിലെ ബാരിക്കേഡുകള്‍
നീക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നു
പ്രവര്‍ത്തകര്‍ റോഡില്‍ നിന്നു മുദ്രാവാക്യം മുഴുക്കി. ഗതാഗതം.
തടസപ്പെടുത്തിയതിനു സമരക്കാരായ 50 പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.