ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക് കമന്റ്; പ്രതിഷേധം ശക്തം, നഗേരസഭ സെക്രട്ടറിയെ ഉപരോധിച്ചു,
പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട്:മുന്‍ ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ കമന്റിട്ട നഗരസഭ
ജീവനക്കാരനെതിരെ പ്രതിഷേധം ശക്തം. ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാത്തതില്‍
പ്രതിഷേധിച്ച് ഇന്നലെ യുഡിവൈഎഫ് പ്രവര്‍ത്തകര്‍ നഗരസഭ സെക്രട്ടറിയെ
ഉപരോധിച്ചു. ഒരു മണിക്കൂറോളം നീണ്ട ഉപരോധം ഹൊസ്ദുര്‍ഗ് സിഐയുടെ
ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു. പരാതിയിന്മേല് നടപടി
സ്വീകരിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പു കിട്ടിയതിനെ തുടര്‍ന്നാണ് സമരം
പിന്‍വലിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു.
പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന് ഐങ്ങോത്ത്, യൂത്ത്
കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ചിത്താരി, ഒബിസി
കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബി.ബിനോയ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം
പ്രസിഡന്റ് നിധീഷ് കടയങ്ങന്‍, യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് റമീസ്
ആറങ്ങാടി, സെക്രട്ടറി ഇര്‍ഷാദ് കല്ലൂരാവി, ഷിഹാബ് കാര്‍ഗില്‍, റഷീദ്
പുതിയകോട്ട, ബാസിത്ത് ചിത്താരി എന്നിവര്‍ നേതൃത്വം നല്കി.
നഗരസഭ അധ്യക്ഷന്റെ പഴ്സനല്‍ അസിസ്റ്റന്റ് കൂടിയായ ജീവനക്കാരന് ഞായറാഴ്ചയാണ് പോസ്റ്റിട്ടത്.
പിന്നാലെ മോശമായ ഭാഷയില്‍ കമന്റുമിട്ടു. പ്രതിഷേധം ശക്തമായതോടെ കമന്റ് പിന്‍വലിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് സമൂഹ മാധ്യമങ്ങളില്‍
പ്രതിഷേധം ശക്തമാക്കി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട്
മണ്ഡലം പ്രസിഡന്റ് നിധീഷ് കടയങ്ങാന്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല.
ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ കമന്റിട്ട നഗരസഭ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.
ഗരസഭ ജീവനക്കാരനും നഗരസഭ അധ്യക്ഷന്റെ പഴ്സനല്‍ അസിസ്റ്റന്റുമായ
കെ.വേണുഗോപാലനെതിരെയാണ് കേസെടുത്തത്.
കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് സ്റ്റാഫ് യൂണിയന് സംസ്ഥാന സെക്രട്ടേറിയറ്റ്
അംഗവുമാണ് ഇദ്ദേഹം. രാഷ്ട്രീയ നേതാക്കളെ ആക്ഷേപിക്കുകയെന്ന
ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളില്‍ സന്ദേശം അയച്ചതിനാണ് കേസ്.