കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് തുറക്കാന്‍ നടപടിയെടുക്കണം, മുസ്ലീം ലീഗ്
കാസര്‍കോട്:കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് തുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്
മുസ്ലിംലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
കാസര്‍കോട് നഗരസഭയുടെ അധീനതയിലുള്ള മത്സ്യ മാര്‍ക്കറ്റ് തുറന്ന് കൊടുക്കണമെന്ന്
മുനിസിപ്പല്‍ തല ദുരന്തനിവാരണ സമിതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടും
നൂറുകണക്കിന് മത്സ്യ തൊഴിലാളികളെ വഴിയാധാരമാക്കി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും
ദേശീയ പാതയോരത്തും മത്സ്യ ചന്തയാക്കാനാണ് ജില്ലാ ഭരണകൂടം
ശ്രമിക്കുന്നതെന്നു യോഗം ആരോപിച്ചു.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിരുദ്ധമായാണ് ജില്ലാ
ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. മത്സ്യ മാര്‍ക്കറ്റില്‍ ഒരു പോസിറ്റീവ് കേസ്
പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാര്‍ക്കറ്റ് അടച്ചിട്ടത്
എന്തിനാണെന്നുള്ള ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ ഇതുവരെ ഉത്തരം
നല്‍കിയിട്ടില്ലെന്നു യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ടി.ഇ. അബ്ദുല്ല.
അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്,
സി.ടി.അഹമ്മദലി,കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ,
വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍.
ഖാദര്‍ , വി.കെ. ബാ , പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള , എ.ജി.സി.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.