അതിര്‍ത്തിയില്‍ ഷെല്‍ ആക്രമണം; മലയാളി ജവാന് വീരമൃത്യു
ന്യൂഡൽഹി ; ഇന്ത്യ പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്.
ഇന്നലെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ ഷെല്‍ ആക്രമണത്തില്‍ അനീഷ് മരിച്ചതായി ഇന്ന് രാവിലെയാണ് കരസേന ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്.