ഇസ്ലാമിക്ക് സെന്റർ ട്രസ്റ്റ് ചെയര്മാന് മഹമൂദ് ഹാജി കോവിഡ് ബാധിച്ച് മരിച്ചു
തൃക്കരിപ്പൂര്‍: ജമാഅത്തെ.ഇസ്ലാമിയുടെ ആദ്യകാല പ്രവര്‍ത്തകനും ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ് (ഐസിടി) ചെയര്‍മാനുമായ
പടന്ന സഹകരണ ബാങ്കിന് സമീപം താമസിക്കുന്ന വി.കെ മഹമൂദ് ഹാജി (73)
കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ 6 ദിവസമായി
ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ഐസിടി സ്കൂള്‍ മാനേജര്‍, പടന്ന ഉമറുല്‍ ഫാറൂഖ് മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളി
പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: എം.പി ബീഫാത്തിമ. മക്കള്‍: വി.കെ.ജാസ്മീന്‍.
(ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കാസര്‍കോട് ജില്ലാ പ്രസിഡന്റ്),
ജുനൈദ് (ദുബായ്), ജുബ്ന, ജാവിദ് (വി.കെ.കമ്യൂണിക്കേഷന്‍ പടന്ന )
.മരുമക്കള്‍: ബഷീര്‍ ശിവപുരം (ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ വൈ.പ്രസിഡന്റ്)
സാജിദ, മെഹര്ബാന് (ദുബായ്), താഹിറ. സഹോദരി: മറിയുമ്മ