കുടിശിക കിട്ടിയില്ലെങ്കില്വാട്ടര് അതോറിട്ടി വെള്ളം കുടിക്കും, സര്‍ക്കാര്‍ വകുപ്പുകളടക്കം നല്‍കാനുള്ളത് 1200 കോടി
തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കാനുള്ള ഭീമമായ കുടിശിക കിട്ടാതായതോടെ കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വാട്ടര്‍ അതോറിട്ടി പിടിച്ചുനില്ക്കാന് പാടുപെടുന്നു
ഇതേതുടര്‍ന്ന് കുടിശികയില്‍ ഒരു വിഹിതമെങ്കിലും പിരിച്ചെടുക്കാനുള്ള നടപടികള്‍ക്ക് വാട്ടര്‍ അതോറിട്ടി ഒരുങ്ങുകയാണ്
കുടിശിക കുറച്ചെങ്കിലും തീര്‍ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കാനൊരുങ്ങുകയാണ് വാട്ടര്‍ അതോറിട്ടി
കൊവിഡിനെ തുടര്‍ന്ന് വാട്ടര്‍ അതോറിട്ടിയുടെ വരുമാനത്തില്‍ നല്ലൊരു പങ്ക് കുറവ് വന്നിരുന്നു
തുടര്‍ന്നാണ് റവന്യൂ പിരിവ് 70 ശതമാനമെങ്കിലും കൂട്ടാന്‍ തീരുമാനിച്ചത്.
വാട്ടര്‍ അതോറിട്ടിയുടെ 29 റവന്യൂ ഡിവിഷനുകളിലായി ജൂണ്‍ വരെയുള്ള കണക്ക് അനുസരിച്ച് 1200 കോടിയാണ് കുടിശിക ഇനത്തില്‍ പിരിഞ്ഞു കിട്ടേണ്ടത്
ഇതില്‍ 1990 മുതല്‍ കുടിശിക അടയ്ക്കാത്ത സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്
വാട്ടര്‍ അതോറിട്ടിക്ക് ഏറ്റവും കൂടുതല്‍ വരുമാനമുള്ളത് തിരുവനന്തപുരം റവന്യൂ ഡിവിഷനിലാണ് 438 കോടിയാണ് ഇവിടെ നിന്നുള്ള വരുമാനം
തിരുവനന്തപുരത്തെ മാത്രം 160 കുടിശികക്കാര്‍ 25 ലക്ഷം രൂപയാണ് വാട്ടര്‍ അതോറിട്ടിക്ക് നല്‍കാനുള്ളത്
റവന്യൂ വരുമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള കൊച്ചി
കോര്പ്പറേഷന്, തിരുവനന്തപുരം ഗവ ലാ കോളേജ്, സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസ്, അനുബന്ധ ഓഫീസുകള്‍, സര്‍ക്കാര്‍
ആശുപത്രികള്‍ തുടങ്ങിയവയെല്ലാം കുടിശിക നല്‍കാനുണ്ട്.
നിലവില്‍ വാട്ടര്‍ അതോറിട്ടിയുടെ വരുമാനം 925 കോടിയും ചെലവ് 1269 കോടിയുമാണ്
നഷ്ടം 344 കോടി പദ്ധതികള്‍ നടപ്പാക്കാനുള്ള പണമില്ലാത്തതും വാട്ടര്‍ അതോറിട്ടിക്ക് തിരിച്ചടിയാണ്.