നീലേശ്വരം എഫ്.സി.ഐയില്‍ ലോറി തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്റേഷന് കയറ്റിറക്ക് സ്തംഭിച്ചു
നീലേശ്വരം:എഫ്.സി.ഐയിലെ ലോറി തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കുമൂലം റേഷന്‍ കയറ്റിറക്ക് സ്തംഭിച്ചു. ഇതുമൂലം ജില്ലയിലെ റേഷന്‍ കടയിലേക്കുള്ള അരി വിതരണം തിങ്കളാഴ്ച പൂര്‍ണമായും സ്തംഭിച്ചു. 80ഓളം ലോറി ജീവനക്കാരാണ് പണിമുടക്ക് സമരം നടത്തിയത്.
ദിവസവും രാവിലെ 9.30ന് എഫ്.സി.ഐയില്‍ റേഷനരിയും മറ്റ് ഭക്ഷ്യസാധനങ്ങളും കൊണ്ടുപോകാന്‍ എത്തുന്ന ലോറികള്‍ക്ക് കൃത്യമായ സമയക്രമീകരണം അധികൃതര്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. ലോറികള്‍ രാവിലെ എത്തി ഓഫിസില്‍ ലിസ്?റ്റ്? കൊടുത്താല്‍ ടോക്കണ്‍ നല്‍കും. ഈ ടോക്കണ്‍ കിട്ടി അകത്തു പ്രവേശിച്ചശേഷം ലോറി ചരക്ക് കയറ്റുന്നതിനു മുമ്പ് കമ്പ്യൂട്ടര്‍ സ്കെയിലില്‍ തൂക്കിനോക്കി ഭാരം രേഖപ്പെടുത്തും. ഇതിനുശേഷം അരിയും മറ്റും കയറ്റിയ ശേഷം വീണ്ടും ഭാരത്തി?െന്റ അളവ് കണക്കാക്കുന്നതാണ് നിലവിലെ വ്യവസ്?ഥ. എന്നാല്‍, അകത്തു പ്രവേശിക്കുന്നതിനുള്ള ടോക്കണ്‍ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കാന്‍ ഇന്റര്‍നെറ്റ് കിട്ടുന്നില്ല എന്നുപറഞ്ഞ് ഓഫിസ് ജീവനക്കാര്‍ ഡ്രൈവര്‍മാരെ മനഃപൂര്‍വം സമയം വൈകിപ്പിക്കുന്നുവെന്നാണ് ഇവരുടെ പരാതി.
തുടര്‍ന്ന് ടോക്കണ്‍ കിട്ടിയ ശേഷം ലോറിയുമായി തൂക്കം അളവെടുക്കുമ്പോള്‍ വീണ്ടും നെറ്റ് പ്രശ്നമെന്ന് പറഞ്ഞ് വൈകിപ്പിക്കുന്നതാണ് ഡ്രൈവര്‍മാരുടെ മറ്റൊരു പരാതി. ഇതെല്ലാം കഴിഞ്ഞ് ലോഡുമായി പുറത്തിറങ്ങുമ്പോള്‍ സമയം 12 മണി ആകും. ഇത്തരത്തില്‍ ലോറി ഡ്രൈവര്‍മാരെ മനഃപൂര്‍വം ബുദ്ധിമുട്ടിക്കുന്ന എഫ്.സി.ഐ ജീവനക്കാരുടെ നടപടിയില്‍ മാറ്റം വരുത്തി കൃത്യമായ സമയക്രമീകരണം വേണമെന്നാണ് ഇവരുടെ ആവശ്യം. സമയം വൈകുന്നതുമൂലം ലോഡ് വിദൂരസ്ഥലങ്ങളില്‍ എത്തിച്ച് ഇറക്കാന്‍ സാധിക്കാതെ വരുന്നു. ജില്ല സെക്രട്ടറി വെങ്ങാട്ട് ശശി, ഭാരവാഹികളായ ഗിരീഷ്, രവി എന്നിവര്‍ നേതൃത്യം നല്കി.