ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ രാജിവെച്ച ഡയറക്ടര്‍മാര്‍ ആസ്തികള്‍ സ്വന്തമാക്കിയെന്ന് ആരോപണം
കാസർകോട് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ രാജിവച്ച ഡയറക്ടര്‍മാര്‍ ആസ്തികള്‍ സ്വന്തമാക്കിയെന്ന് ആരോപണം. ജ്വല്ലറി അടച്ചുപൂട്ടുമ്പോള്‍ ഉണ്ടായിരുന്ന സ്വര്‍ണവും ഡയറക്ടര്‍മാര്‍ സ്വന്തമാക്കി. ഡയറക്ടര്‍മാരുടെ സ്വന്തക്കാരായ നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്കി.
അതേസമയം തട്ടിപ്പുമായി മധ്യസ്ഥ സമിതിക്ക് മൊഴി നൽകാനെത്തിയ ജീവനക്കാരെ മർദ്ദിച്ചതായി പരാതി .പി.ആര്.ഒ മുസ്തഫക്കാണ് മര്‍ദ്ദനമേറ്റത്. മാനേജറായിരുന്ന സൈനുദ്ദീന്‍ അടക്കം ആറു പേരാണ് മൊഴി നല്‍കാനെത്തിയത്.