തിരുവനന്തപുരം: താന്‍ ക്വാറന്റീന് ലംഘിച്ചിട്ടില്ലെന്ന് മന്ത്രി ഇ പ ജയരാജന്റെ ഭാര്യ. താന്‍ ക്വാറന്റീനിലല്ലായിരുന്നില്ല. പേരക്കുട്ടിയുടെ പിറന്നാളിന് ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുക്കാനാണ് പോയതെന്നും മന്ത്രിയുടെ ഭാര്യ പറഞ്ഞു. ഇ പി ജയരാജന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ദിര പ്രതികരിച്ചത്.
പേരക്കുട്ടികളുടെ പിറന്നാളിന് കൊടുക്കാന്‍ ആഭരണങ്ങള്‍ എടുക്കാനാണ് ബാങ്കില്‍ പോയതെന്ന് പി.കെ ഇന്ദിര. ലോക്കറില്‍ നിന്ന് ആഭരണം എടുത്ത് പത്ത് മിനുട്ടിനുള്ളില്‍ ബാങ്കില്‍ നിന്നിറങ്ങിയെന്നും ആ സമയത്ത് താന്‍ ക്വാറന്റീനിലായിരുന്നില്ലെന്നും ഇന്ദിര പറഞ്ഞു
അതേസമയം മലയാള മനോരമെക്കെതിരേ വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയും മകൻ ജയ്സണും നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി . തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് രണ്ടു ദിവസമായി മനോരമ മെനയുന്നതെന്നും . ഇത് ഏറ്റുപിടിച്ച് ബിജെപി, യുഡിഎഫ് നേതാക്കളും നടത്തിയ ആക്ഷേപത്തിനെതിരെയും ഇവർ രംഗത്തുവന്നു ..