ഏത് പ്രതിസന്ധിയിലും
സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കൊപ്പം
മന്ത്രി കെ.കെ. ശൈലജ
തൃക്കരിപ്പൂര്‍: ഏത് പ്രതിസന്ധിയിലും സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കൊപ്പം പ്രതിജ്ഞാബദ്ധമായി നിലയുറപ്പിക്കുമെന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതുകൊണ്ടാണ് കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിലും അവര്‍ക്കാവശ്യമായ സഹായ ഉപകരണങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. വികലാംഗക്ഷേമ കോര്‍പറേഷന്റെ കാസര്‍ഗോഡ് ജില്ലയിലെ കാഴ്ച പരിമിതര്‍ക്കുള്ള കാഴ്ച പദ്ധതിയിലെ സ്മാര്‍ട്ട് ഫോണ്‍ വിതരണത്തിന്റേയും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്റേയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃക്കരിപ്പൂര്‍ എം.എല്‍.എ. എം. രാജഗോപാലന്‍ അദ്ധ്യക്ഷനായിരുന്നു. കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന് ചെയര്മാന് അഡ്വ. പരശുവക്കല്‍ മോഹനന് മുഖ്യാതിഥിയായ ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരായ ടി.വി. ശ്രീധരന് മാസ്റ്റര്‍, എം.ടി. അബ്ദുല്‍ ജബ്ബാര്‍, പ്രസീത രാജന്, മാധവന് മണിയറ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഒ. വിജയന്, ഗിരീഷ് കീര്‍ത്തി, കെ.എസ്.എസ്.എം. ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, കെ.എഫ്.ബി. സെക്രട്ടറി സി. സജീവന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ. ശകുന്തള സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ കയനി കുഞ്ഞിക്കണ്ണന് കൃതജ്ഞതയും പറഞ്ഞു.