ഖമറുദ്ദീൻ കേസ്: ബാംഗ്ലൂർ ആസ്തി 80 ലക്ഷം രൂപക്ക് വിറ്റു ? മറ്റുള്ള ആസ്തികൾ ഭൂരിഭാഗവും പണയത്തിൽ. മധ്യസ്ഥ ശ്രമങ്ങളും വിജയിക്കില്ല, നിക്ഷേപകർക്ക് പണം ലഭിക്കാൻ സാധ്യതയില്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേരളകൗമുദി.
കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുക എളുപ്പമല്ലെന്ന് സൂചന പുറത്തോട്ട് കേരളകൗമുദി. ഫാഷന്‍ ഗോള്‍ഡ് ജൂവലറിയുടെയും സ്വന്തമായുള്ളതുമായ ആസ്തിയും സ്വത്തുവകകളും വില്‍പ്പന നടത്തി കടബാദ്ധ്യത തീര്‍ക്കണമെന്ന മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കുക ബുദ്ധിമുട്ടാണെന്നാണ് പറയപ്പെടുന്നത്. ലീഗ് നേതൃത്വം മദ്ധ്യസ്ഥനായി നിശ്ചയിച്ച കാസര്‍കോട് ജില്ലാ ട്രഷറര്‍, ആസ്തികള്‍ കണക്കാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ജൂവലറിയുടെ പേരില്‍ കാര്യമായി ആസ്തികളൊന്നും ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. നിലവിലുണ്ടായിരുന്ന ആസ്തികള്‍ മുഴുവന്‍ വില്‍പ്പന നടത്തുകയോ പണയം വയ്ക്കുകയോ ചെയ്തിട്ടുണ്ട്. എം.എല്‍.എയുടെ പേരില്‍ കോടികളുടെ സ്വത്തുവകകളും നിലവിലില്ല. അതുകൊണ്ടുതന്നെ ആസ്തികള്‍ വില്‍പ്പന നടത്തി കടം വീട്ടുക സാധ്യമല്ല. മറ്റേതെങ്കിലും വിധത്തില്‍ പണം കണ്ടെത്തി കേസുകള്‍ ഒത്തുതീര്‍പ്പില്‍ എത്തിക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ നേതൃത്വം ആലോചിക്കുന്നത്.
എം.എല്‍.എയും പൂക്കോയ തങ്ങളും ബംഗളൂരുവില്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ച പണമാണ് ഏക ആശ്രയം. കാസര്‍കോട് ഉണ്ടായിരുന്ന കമ്ബനിയുടെ കെട്ടിടവും സ്ഥലവും മൂന്നര കോടി വിലയിട്ടു പടന്ന സ്വദേശിക്ക് നേരത്തെ കൈമാറിയിരുന്നു. ബാങ്ക് വായ്പയ്ക്ക് രണ്ടര കോടി ഓവര്‍ ഡ്രാഫ്റ്റ് ആയിരുന്നു. ഇത് വിറ്റാണ് ബാങ്ക് കടം വീട്ടിയത്. ഒരു കോടി രൂപ ഇനിയും പടന്നക്കാരന് കൊടുത്തു തീര്‍ക്കാനുണ്ട്. ബംഗളൂരു സ്ഥലം മറ്റൊരു വ്യവസായിക്ക് 80 ലക്ഷത്തിനു എഴുതി കൊടുത്തു ഇപ്പോൾ വിവാദമായിട്ടുണ്ട്. ഏഴ് കോടിയുടെ സ്വത്താണ് ബംഗളൂരുവിലുള്ളത്. പയ്യന്നൂരിലെ സ്ഥാപനം നേരത്തെ ആക്ഷന്‍ കമ്മറ്റിയുടെ പേരില്‍ എഴുതി വച്ചിട്ടുണ്ട്. അതിനിടെ നാല് ഡയറക്ടര്‍മാര്‍ അഞ്ചര കിലോ സ്വര്‍ണ്ണവും വജ്രവും കടത്തിയിരുന്നു. തിരിച്ചു തരാന്‍ എഗ്രിമെന്റ് ഉണ്ടാക്കിയെങ്കിലും ഒപ്പ് ഇടാതെ ഡയറക്ടര്‍മാര്‍ പോവുകയാണ് ചെയ്തത്.
മറ്റൊരു ജീവനക്കാരന് പലതവണകളായി സ്വര്‍ണ്ണം കടത്തി കൊണ്ടുപോയി കര്‍ണ്ണാടക പുത്തൂരില്‍ ജൂവലറി തുടങ്ങി. ഇത് വീണ്ടെടുക്കാന്‍ പുത്തൂരില്‍ പോയ എം ഡിയെയും ചെയര്‍മാനെയും അയാളുടെ ഗുണ്ടാസംഘം ഓടിച്ചു വിട്ടുവെന്നും പറയുന്നുണ്ട്. കര്‍ണ്ണാടക പൊലീസ് ജൂവലറി ഉടമകള്‍ക്ക് സംരക്ഷണം നല്‍കാതെ മടക്കി അയക്കുകയാണ് ചെയ്തത്. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഈ ഘടകങ്ങളെല്ലാം പരിശോധിക്കും. ജൂവലറിയില്‍ നിന്നും ജീവനക്കാരും ഡയറക്ടര്‍മാരും കടത്തിക്കൊണ്ടുപോയ കോടികളുടെ സ്വര്‍ണ്ണവും വജ്രവും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ കടം വീട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഈ സമയത്ത് അവ തിരിച്ചു കൊടുക്കാന്‍ ഇവര്‍ ആരും തയ്യാറാല്ല എന്നുള്ളത് കമറുദ്ദീൻ നേരിടുന്ന മറ്റൊരു പ്രശ്നമാണ്