നീലേശ്വരത്ത് 20 രൂപക്ക് ഉച്ചയൂണുമായി കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ
നീലേശ്വരം: ഉച്ചസമയത്ത് നഗരത്തിലെത്തുന്നവര്‍ക്ക് വയറും മനസ്സും ഒരുപോലെ നിറക്കാൻ
സംരംഭവുമായി എത്തിയിരിക്കയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. ജില്ല കുടുംബശ്രീ
കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നീലേശ്വരം നഗരസഭയുടെ
മേല്‍നോട്ടത്തില്‍ ആനച്ചാല്‍ കുടുംബശ്രീ യൂനിറ്റാണ്
ജനകീയ ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്.
മാര്‍ക്കറ്റ് ജംങ്ഷനിൽ സലഫി മസ്ജിദ് റോഡിലാണ് ഹോട്ടല്‍
പ്രവര്‍ത്തനമാരംഭിച്ചത്. നഗരസഭ ചെയര്മാന്
പ്രഫ. കെ.പി. ജയരാജന് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്പേഴ്സന് വി. ഗൗരി അധ്യക്ഷത വഹിച്ചു.
പി. രാധ താക്കോല്‍ കൈമാറി. കുടുംബശ്രീ ജില്ല
കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് പദ്ധതി വിശദീകരിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി. മുഹമ്മദ്
റാഫി, പി.എം. സന്ധ്യ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്,
കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്, സി.
മാധവി, കെ.വി. ഉഷ, കെ. ഗീത, കെ. ബീന എന്നിവര്‍
സംസാരിച്ചു. സാമ്പാര്‍, തോരന്‍, കൂട്ടുകറി തുടങ്ങിയ
വിഭവങ്ങള്‍ ഉള്?െപ്പടെയുള്ള ഉച്ചഭക്ഷണം 20 രൂപക്ക്
ലഭിക്കുമെന്നതാണ് പ്രത്യേകത.