ബദിയടുക്കയിൽ രാത്രിയിൽ വീടാക്രമണം പിഞ്ചുകുഞ്ഞിന് പരിക്ക്, പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. പ്രതികൾ നിരപരാധികളാണെന്നും വാദം.
ബദിയടുക്ക : ബദിയടുക്ക ബാപ്പാലിപ്പൊനത്ത് സത്താറിന്റെ വീട് ഞായറാഴ്ച പുലർച്ചെ 3.30-ന് കാറിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചു. വിദേശത്ത് ജോലിചെയ്യുന്ന സത്താറിന്റെ ഭാര്യ സുഹറയും രണ്ട് പെൺമക്കളും ഒന്നരവയസ്സുള്ള പേരക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ചുറ്റിലുമുള്ള മുഴുവൻ ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്. തകർന്ന ജനൽച്ചില്ലുകൾ ദേഹത്ത് പതിച്ചാണ് ഉറങ്ങിക്കിടക്കുന്ന ഒന്നരവയസ്സുകാരന് പരിക്കുപറ്റിയത്.
അക്രമികളെയും അവർ സഞ്ചരിച്ച കാറും തിരിച്ചറിഞ്ഞിട്ടുണ്ട്.
സുഹറയുടെ പരാതിയിൽ ബാപ്പാലിപ്പൊനം സ്വദേശി സഹദ് (21), നിസാം (26), സത്താർ (26) എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം ബദിയടുക്ക പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് സുഹറയുടെ മകന് സഹദിന്റെ സഹോദരന്റെ വാഹനം തകർക്കുകയും കയ്യേറ്റവും ചെയ്തതിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൻറെ തുടർച്ചയാണ് ആക്രമണം നടന്നതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. എന്നാൽ പ്രതിചേർക്കപ്പെട്ട സഹദ് സംഭവം സമയം വീട്ടിൽ ആയിരുന്നുവെന്നും മുൻ വൈരാഗ്യത്തിന് പേരിൽ കേസിൽ ഉൾപ്പെടുത്തിയതണെന്നും ആക്ഷേപവും ഉയരുന്നുണ്ട്.