യെച്ചൂരി: സഭ നിർത്തിവച്ച് ചർച്ചചെയ്യണം, നോട്ടീസ് നൽകി
എളമരം കരീം
ന്യൂഡൽഹി : സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ ഡൽഹി കലാപ ഗൂഡാലോചനാ കേസിൽപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും ഇതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളും സഭ പരിശോധിക്കണമെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി അടിയന്തിരപ്രമേയ നോട്ടീസ് നൽകി.