ഭക്ഷണം കഴിച്ചിട്ട് മൂന്നും, കുളിച്ചിട്ട് ഒമ്പതും ദിവസം കഴിഞ്ഞു, ഏഴുവർഷമായി വീട്ടിൽനിന്നും പുറത്തിറങ്ങിയിട്ടില്ല, നടിമാരുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച പ്രതിയെ കണ്ടു പോലീസ് ഞെട്ടി.
തിരുവനന്തപുരം : നടിമാരുടെയും വനിതാ അവതാരകരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് വീടിനു പുറത്തിറങ്ങിയിട്ട് ഏഴു വര്‍ഷം. അടച്ച മുറിയില്‍ എപ്പോഴും മൊബൈല്‍ ഫോണില്‍ സല്ലപിക്കുന്ന നെടു മങ്ങാട് കരിപ്പൂര്‍ നെട്ടറക്കോണം വീട്ടില്‍ സൂരജ് ദിനേഷിന്റെ (25) അറസ്റ്റില്‍ പകച്ചിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
കുളിയില്ല, ഭക്ഷണമില്ല, രക്ഷാകര്ത്താക്കളോടൊ സഹോദരനോടോ സംസാരമില്ല. മൊബൈല്‍ ഫോണില്‍ നെറ്റ് ചാര്‍ജ് ചെയ്യാന്‍ താമസിച്ചാല്‍ മാത്രം ഒച്ചയെടുക്കും. ചാര്‍ജ് ചെയ്യും വരെ അക്രമാസക്തനാകും. പിടിയിലാവുമ്ബോള് ഭക്ഷണം കഴിച്ചിട്ട് മൂന്നും, കുളിച്ചിട്ട് ഒമ്ബതും ദിവസം കഴിഞ്ഞെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ഇന്റര്‍നെറ്റില്‍ നിന്ന് ചിത്രങ്ങളെടുത്ത ശേഷം അശ്ലീല വീഡിയോയും ഫോട്ടോയും ഓഡിയോയും എഡിറ്റ് ചെയ്ത് ചേര്‍ക്കും. വീഡിയോ എഡിറ്റ് ചെയ്യുന്നതും സൂരജാണെന്ന് പൊലീസ് പറയുന്നു. അപമാനം ഭയന്ന് നിരവധിപേര്‍ പണം നല്‍കിയെന്നും 35 സിനിമ, സീരിയല്‍ താരങ്ങള്‍ വലയില്‍ കുരുങ്ങിയിട്ടുണ്ടെന്നുമാണ് കണ്ടെത്തല്‍. തിരുവനന്തപുരത്തെ പ്രമുഖ നടി നല്കിയ പരാതിയില്‍ സിറ്റി-റൂറല്‍ സൈബര്‍ സെല്ലുകള്‍ നടത്തിയ അന്വേഷണത്തില്‍ കരിപ്പൂരിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
പൊളിയാറായ വീട്ടില്‍ കൂലിപ്പണിക്കാരിയായ അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരനുമൊപ്പമാണ് യുവാവ് താമസിച്ചിരുന്നത്. അച്ഛന് ദിനേശ്കുമാര്‍ മൂന്ന് വര്‍ഷം മുമ്ബ് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് മുനിസിപ്പാലിറ്റി ലൈഫ് പദ്ധതിയിലൂടെ നിര്‍മ്മിച്ച വീട്ടില്‍ കുടുംബം താമസമാക്കിയിട്ട് ഒരു മാസമായതേയുള്ളൂ. അധികൃതര്‍ നല്കിയ നാല് ലക്ഷം രൂപ വീട് പണിക്ക് തികയാതെ അമ്മ ഷീജയും വൃദ്ധ മാതാവും കടം വാങ്ങാന്‍ നെട്ടോട്ടമോടി. ലക്ഷങ്ങള്‍ സമ്ബാദിച്ചെന്ന് പൊലീസ് കണ്ടെത്തിയ യുവാവ് ചില്ലി കാശ് പോലും നല്‍കിയിട്ടില്ല.
കൂലിപ്പണിക്കാരാണെങ്കിലും പ്രമുഖ സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളിലാണ് സൂരജിനെയും ജ്യേഷ്ഠനെയും പഠിപ്പിച്ചതത്. സൂരജ് ഏഴാം ക്ലാസില്‍ പഠനം നിറുത്തി. മാനസിക പ്രശ്നമുണ്ടെന്ന് അദ്ധ്യാപകര്‍ പറഞ്ഞതിന്റെ മറവില്‍ വീട്ടില്‍ അക്രമം പതിവായി. ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതില്‍ മിടുക്കനായിരുന്നു. നടിമാരുടെ ഫോണ്‍ നമ്ബരുകള്‍ തേടിപ്പിടിച്ച് സന്ദേശങ്ങളയച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ പണം എവിടെ ഒളിപ്പിച്ചെന്ന് ഇനിയും വ്യക്തമായിട്ടില്ല.
മൂത്ത സഹോദരനു മൊബൈല്‍ കമ്ബനിയിലായിരുന്നു ജോലി. തനിച്ചിരിക്കുന്ന കൂടപ്പിറപ്പിന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത് സഹോദരനാണ്. സൂരജിന് സഹായികളില്ലെന്നും കബളിപ്പിക്കപ്പെടുന്നവരുമായി ചാറ്റിംഗിലൂടെ ബന്ധപ്പെട്ട് പണം തട്ടുകയായിരുന്നു എന്നുമുള്ള പൊലീസിന്റെ ഭാഷ്യം രക്ഷിതാക്കളും പരിചയക്കാരും മുഖവിലയ്ക്കെടുക്കുന്നില്ല. സൂരജ് അശ്ലീല വെബ്സൈറ്റ് റാക്കറ്റിലെ കണ്ണി മാത്രമാണെന്നും അന്വേഷണം ഊര്ജിതപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. കന്റോണ്‍മെന്റ് എ.സിയുടെ മേല്‍നോട്ടത്തില്‍ വട്ടിയൂര്‍ക്കാവ് സി.ഐ ശാന്തകുമാര്‍ എ.എസാണ് കേസന്വേഷിക്കുന്നത്.