സാക്ഷികളെ പാട്ടിലാക്കുന്നു, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്, ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പ്രോസിക്യൂഷന്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് അഡിഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചില സാക്ഷികള്‍ സ്വാധീനത്തിനു വഴങ്ങി മുന്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയതായി സംശയിക്കുന്നെന്നു വ്യക്തമാക്കിയ പ്രോസിക്യൂഷന്, ദിലീപിന്റെ അഭിഭാഷകന് അനാവശ്യമായി 13 ദിവസം നടിയെ ക്രോസ് വിസ്താരം ചെയ്തെന്നും ഇത് നടിക്ക് മാനസിക പ്രയാസം ഉണ്ടാക്കിയതായും വ്യക്തമാക്കി.
പലവട്ടം നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് കേസിലെ ഒന്‍പതാം സാക്ഷിയായ സനല്‍കുമാറിന്റെ ജാമ്യം കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കോടതി റദ്ദാക്കിയിരുന്നു.
ഇതുവരെ 50 സാക്ഷികളെയാണ് വിചാരണക്കോടതി വിസ്തരിച്ചത്. കേസില്‍ 300 ഓളം സാക്ഷികളുണ്ട്. അഭിനേതാക്കളായ സിദ്ദിഖ്, മുകേഷ്, ഭാമ എന്നി സാക്ഷികളെ ഈ ആഴ്ച വിസ്തരിക്കും.
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ജെ.എൻ.യു മുൻ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദ് അറസ്റ്റിൽ. കലാപത്തിൽ പങ്കുണ്ടെന്ന് കാട്ടി ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഉമറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.യു.എ.പി.എ നിയമപ്രകാരമാണ് ഉമറിന് മേൽ കുറ്റം ചാർത്തപ്പെട്ടിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി മാസമുണ്ടായ കലാപത്തിന് പിന്നിൽ ഉമർ പ്രേരണാ ശക്തിയായി പ്രവർത്തിച്ചുവെന്നും ഡൽഹി പൊലീസ് പറയുന്നുണ്ട്.ഡൽഹി കലാപത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തവരിൽ പ്രമുഖനാണ് ഉമർ ഖാലിദെന്നും പൊലീസ് പറയുന്നു. കലാപവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ഡൽഹി പൊലീസ് ഉമറിനെ വിളിച്ചുവരുത്തിയിരുന്നു. ഞായറാഴ്ച നടന്ന മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ടുപേരും, ഷഹീൻ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച, ‘യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ്’ സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഡൽഹി പൊലീസ് പറഞ്ഞു.