കൊല്ലം: കോവൂർ കുഞ്ഞുമോൻ എം എൽ എയെ വഴിയിൽ തടഞ്ഞ് യൂത്ത്കോൺഗ്രസുകാരുടെ വേറിട്ട പ്രതിഷേധം. ഉടുതുണി അഴിച്ചായിരുന്നു യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം നടത്തിയത്. ഇതിനൊപ്പം കരിങ്കൊടിയും കാണിച്ചു.യൂത്ത്കോൺഗ്രസുകാരുടെ മുണ്ട് നീക്കിനോക്കിയാൽ കാവിനിക്കർ കാണാമെന്ന എം എൽ എയുടെ നിയമസഭയിലെ പരാമർശമാണ് യു ഡി എഫിനെ പ്രകോപിപ്പിച്ചത്. ശാസ്താം കോട്ടയ്ക്ക് സമീപത്തായിരുന്നു പ്രതിഷേധം അരങ്ങേറിയത്. പൊടുന്നനെ എം എൽ എയുടെ കാറിന് മുന്നിലേക്ക് ചാടി അദ്ദേഹത്തെ വഴിയിൽ തടഞ്ഞശേഷം യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഉടുതുണി അഴിച്ചിടുകയായിരുന്നു.കുന്നത്തൂർ എം എൽ എയാണ് കോവൂർ കുഞ്ഞുമോൻ. ശാസ്താംകോട്ട പൊലീസ് കേസെടുത്തു