മലപ്പുറം : നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാര്‍ഗമാണ് യാത്ര. റോഡില്‍ പലയിടത്തും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി.
മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും യാത്ര പുറപ്പെട്ട ഉടന്‍ മന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി വീശി. യാത്രാ മധഅയേ കുറിപ്പുറം കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സൈറ്റ് മന്ത്രി സന്ദര്‍ശിച്ചു. യാത്ര തുടര്‍ന്ന മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചു. പിന്നീട് പെരുമ്ബിലാവിലും വച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു.