ന്യൂഡല്‍ഹി: കെപിസിസി തുടര്‍ ഭാരവാഹി പട്ടികയ്ക്ക് എ ഐ സി സി അംഗീകാരം. 96 സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ജംബോ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെപിസിസിക്ക് പുതിയ പത്ത് ജനറല്‍ സെക്രട്ടറിമാരെ തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റ് ഉള്‍പ്പടെ നിലവിലുള്ള 50 ഭാരവാഹികള്‍ക്ക് പുറമേയാണ് പുതിയ പട്ടിക.
പി കെ ജയലക്ഷ്മിയും വി എസ് ജോയിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. വീടാക്രമണ സംഭവത്തെത്തുടര്‍ന്ന് വിവാദത്തിലായ ലീനയെ സെക്രട്ടറിമാരുടെ പട്ടികയില്‍ നിന്നൊഴിവാക്കി. കെ വി തോമസിന് ഭാരവാഹി പട്ടികയില്‍ സ്ഥാനം നല്‍കിയിട്ടില്ല.