ഊട്ടിക്ക് പോകുന്നവരുടെ മനസിൽ നിന്ന് പോകാത്ത യാത്രയാണ് പൈതൃക തീവണ്ടിയിലെ യാത്രയും കാഴ്ചകളും. അന്തരാഷ്ട്ര പ്രശസ്തി നേടിയ മേട്ടുപാളയം ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്‍ കൂടി ലഭിച്ചിരിക്കുകയാണ്. മേട്ടുപാളയം മുതല്‍ കുന്നൂര് വരെ കല്‍ക്കരി ഇന്ധനം ഉപയോഗിച്ച് കുന്ന് കയറുന്ന എഞ്ചീനും ശേഷം ഊട്ടിയിലെക്ക് ഡീസല്‍ എഞ്ചീനമാണ് വണ്ടിയിലുള്ളത്.
വന്യജീവികളുടെ ഫോട്ടോ പതിച്ച് മനോഹരമാക്കിയതാണ് പുതിയ ബോഗികള്‍. ഊട്ടി-മേട്ടുപ്പാളയം റൂട്ടിൽ ഇപ്പോഴും പഴയരീതിയിലുള്ള ടിക്കറ്റ് വിതരണ സമ്പ്രദായമാണ് നിലനിൽക്കുന്നത്. ഇത് പൈതൃകസ്മാരകത്തിന്റെ സ്ഥിതി നിലനിർത്തുന്നതിന് വേണ്ടിയാണ്. പക്ഷേ, ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റ് വഴിയും ഈ പാതയിലെ ടിക്കറ്റ് ബുക്കിംഗ് ചെയ്യാവുന്നതാണ്.
ഏറ്റവുമധികം ഇന്ത്യൻ സിനിമകളിൽ സ്ഥാനംപിടിച്ച തീവണ്ടിയാണ് ഇത്.1908ല്‍ ബ്രിട്ടീഷ്കാര് നിര്‍മിച്ച ഈ റെയില്‍വേ ട്രാക്ക് ലോകത്ത് ഇപ്പോഴും ഉപയോഗിക്കുന്ന ചുരുക്കം ചില മീറ്റര്‍ ഗെജുകളില് ഒന്നാണ്.ഈ യാത്ര ശരിക്കും ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. മീറ്റര്‍ ഗേജ് ട്രാക്കില്‍ ഓടുന്ന ചെറിയ ബോഗികളില്‍ കാട്ടിനുള്ളിലൂടെയുള്ള യാത്ര 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള സിനിമകളിലെ ട്രെയിന്‍ യാത്രയെ ഓര്‍മിപ്പിക്കുന്നതാണ്