കണ്ണൂരില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്; മധ്യവയസ്കന് അറസ്റ്റില്‍
കൂത്തുപറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. കൂത്തുപറമ്പ് കണ്ടംകുന്നിലെ കെ. വത്സനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണു കേസിന് ആസ്പദമായ സംഭവം. ഏഴു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാതാവിനൊപ്പം സാധനങ്ങള്‍ വാങ്ങാനായി വത്സന്റെ ഓട്ടോ ടാക്സിയില്‍ പോയ പെണ്‍കുട്ടിയാണു പീഡനത്തിന് ഇരയായത്. മാതാവ് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയ തക്കത്തില്‍ പ്രതി പെണ്‍കുട്ടിയെ ഇയാളുടെ വാഹനത്തില്‍വച്ച് പീഡിപ്പിച്ചെന്നാണു പരാതി.