മയക്കുമരുന്നും നാല് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി തൃശൂരില്‍ പിടിയില്‍; ലഹരിക്കടത്ത് സിനിമാ മേഖലയിലെ ചിലര്‍ക്കു വേണ്ടി.
തൃശ്ശൂര്‍: എം.ഡി.എം.എ മയക്കുമരുന്നും നാല് കിലോ കഞ്ചാവുമായി കഞ്ചാവുമായി കാസര്‍കോട് സ്വദേശി തൃശൂരില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി അബ്ദുല്‍സലാമിനെ(28)യാണ് തൃശൂര്‍ എക്സൈസ് അറസ്റ്റ് ചെയ്തത്. ദേശീയപാതയില്‍ നടത്തിയ വാഹനപരിശോധനക്കിടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെയും യുവതികളെയും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതോടെ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും അബ്ദുല്‍സലാം മയക്കുമരുന്നും കഞ്ചാവുമായി. പിടിയിലായത്. അര ഗ്രാം എം.ഡി.എം.എയ്ക്ക് വിപണിയില്‍ 3,500 യിലധികം വിലയുണ്ട്. സിനിമാമേഖലയിലെ ചിലര്‍ക്കുവേണ്ടിയാണ് മയക്കുമരുന്ന് കടത്തെന്ന് എക്സൈസിന് സൂചന ലഭിച്ചു