കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മാർക്കറ്റ് അടച്ചു
കോഴിക്കോട് : കോഴിക്കോട് സെൻട്രൽ മത്സ്യ മാർക്കറ്റിൽ 111 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. 801 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയുമധികം പേർക്ക് പോസിറ്റീവായത്. കച്ചവടക്കാർക്കും ചുമട്ടുതൊഴിലാളികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മാർക്കറ്റ് പ്രവർത്തനം നിർത്തിവെക്കുമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്നും കോർപ്പറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.
സെൻട്രൽ മാർക്കറ്റിന് പുറമെ വിഎച്ച്എസ്സി പയ്യാനക്കൽ വെച്ച് നടത്തിയ പരിശോധനയിൽ 20 പേർക്കും വെള്ളയിൽ കച്ചേരിപ്പടി ഗവൺമെന്റ് സ്കൂളിൽ നടത്തിയ പരിശോധയിൽ എട്ടുപേർക്കും വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ വെച്ച് നടത്തിയ പരിശോധയിൽ അഞ്ചുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.