കാനന സുന്ദരിയെ കാണണമെങ്കിൽ വയനാട്ടിലേക്ക് വണ്ടികേറണം. വന്യതയില്ലാത്ത കാടുകൾ അവിടെ ദർശിക്കാൻ കഴിയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. വയനാട്ടിൽ അധികമൊന്നും വെളിപ്പെടാത്ത സ്ഥലങ്ങളുണ്ട്.
900 കണ്ടി സിനിമയായതോടെയാണ് ഇങ്ങനൊരു സ്ഥലം ആളുകൾ ചികയാൻ തുടങ്ങിയത്. സ്വന്തം റിസ്കിൽ മാത്രം ചുറ്റിക്കാണാൻ കഴിയുന്ന ഇടമാണ് 900 കണ്ടി. മേപ്പടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി 10km പോയാൽ 900 ത്തിലേക്കുള്ള വഴിയെത്തും. കാടിന്റെ ഉള്ളിലേക്ക് പോയാൽ ആരും കാണാതെകിടക്കുന്ന ഒരു വെള്ളച്ചാട്ടം ഉണ്ട്. അവിടെക്ക് പ്രവേശിക്കാതിരിക്കുന്നതാണ് നല്ലത്. ധാരാളം വന്യമൃഗങ്ങൾ ഇവിടെയുണ്ട്. രാത്രിയായാല്‍ ആനയും മറ്റു മൃഗങ്ങളുമൊക്കെ സ്വതന്ത്രരായി വിഹരിക്കുന്ന ഒരു ഇടം കൂടിയാണ് ഇവിടം.
മാത്രമല്ല തൊള്ളായിരം കണ്ടി ഒരു പ്രൈവറ്റ് പ്രോപ്പർട്ടി ആണ്. അവിടെ സ്വകാര്യ വ്യക്തികളുടെ ഏലം, കാപ്പി,തുടങ്ങിയ കൃഷിയിടങ്ങൾ കാണാം .പ്രമുഖ രാഷ്ട്രീയ നേതാക്കന്മാർക്കും സിനിമ നടന്മാർക്കും റിസോർട്ടും തോട്ടങ്ങളും ഉണ്ട്. റോഡുകൾ മോശമായതിനാൽ ജീപ്പിൽ മാത്രം പോകാൻ ശ്രമിക്കുക.