രാജിവെക്കില്ലെന്ന് സി.പി.എമ്മും മന്ത്രിയും: ഇ.ഡി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും
കേരളത്തെ പ്രക്ഷുബ്ധമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തുവെങ്കിലും കിട്ടിയ മറുപടിയില്‍ തൃപ്തിപോരാതെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക വിശദീകരണം മാത്രമായിരുന്നു തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ്
എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ പറയുന്നത്. നയതന്ത്ര ബാഗില്‍ മതഗ്രന്ധങ്ങള്‍ കൊണ്ടുവന്നത് മറയാക്കി പ്രതികള്‍ സ്വര്‍ണക്കളളക്കടത്ത് നടത്തിയെന്നും കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്
അതെ സമയം ‘ജലീല്‍ രാജിവയ്ക്കില്ല’; ഏജന്‍സി വിവരങ്ങള്‍ തേടുക മാത്രമാണ് ചെയ്തതെന്ന സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ മറുപടിയില്‍ പ്രതിപക്ഷകക്ഷികള്‍ കുപിതരാണ്
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് ഇറങ്ങുന്നത്. സംസ്ഥാന
വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങള്‍ നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനവും ആചരിക്കും. യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും ഇന്ന് നടത്തുന്നുണ്ട്. മന്ത്രിക്കെതിരെ ഇന്നലെ
രാത്രി വൈകി നടന്ന പ്രതിഷേധങ്ങള്‍ പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് ലാത്തിവീശി. മാര്‍ച്ചില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രികളിലേക്കുമാറ്റി. പലയിടത്തും പ്രതിഷേധക്കാര്‍ മന്ത്രിയുടെ കോലം കത്തിച്ചു.
ബി.ജെ.പി മാര്‍ച്ചിനുനേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട്ടും പാലക്കാടും ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മന്ത്രിയുടെ രാജി ആവശ്യമുയര്‍ത്തി പ്രതിപക്ഷം രാത്രിയില്‍ തന്നെ രംഗത്തെത്തിയിരുന്നു.
രണ്ടുവരിയില്‍ മാത്രം അവസാനിക്കുന്ന മറുപടിയില്‍ സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നും സംഭവിക്കില്ല എന്നുമാത്രമാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ പ്ശ്നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല, തുടങ്ങുന്നേയുള്ളൂ എന്നുമാത്രമാണ്
കെ.ടി ജലീലിന്റെ ഒറ്റവരി മറുപടിയിലൂടെ വ്യക്തമാകുന്നത്….