വലിയപറമ്പ് കടല്‍തീരത്ത് 9 ബാരല്‍ ക്രൂഡോയില്‍ കണ്ടെത്തി.
തൃക്കരിപ്പൂര്‍: ഒമ്പത് ബാരല്‍ ക്രൂഡോയില്‍ വലിയപറമ്പ് കടല്‍ തീരത്ത് കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പന്ത്രണ്ടില്‍ കടല്‍ തീരത്ത് അഞ്ചും പടന്നക്കടപ്പുറം ഇ കെ നായനാര്‍ ഗ്രന്ഥാലയത്തിന് സമീപം നാലും ബാരലുകളും കരക്കടിഞ്ഞത്. രാവിലെ മുതല്‍ കടലില്‍ അജ്ഞാത വസ്തു ഒഴുകുന്നതായി പരിസര വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നാട്ടുകാര്‍ ബാരലുകള്‍ കരക്ക് കയറ്റി ചന്തേര പൊലീസിലും കോസ്റ്റല്‍ പൊലീസിലും വിവരം നല്കി. പരിശോധിച്ചപ്പോഴാണ് പെട്രോളിയം ഉല്പന്നമാണന്ന് തിരിച്ചറിഞ്ഞത്. കപ്പലുകളില്‍ കടലില്‍ വീണതാകാമെന്ന് സംശയിക്കുന്നു.