പാലക്കുന്ന് മുതിയക്കാൽ സി.പി.എം. ഓഫീ
സിനുനേരേ അക്രമം
പാലക്കുന്ന് : സി.പി.എം. മുതിയക്കാല്‍ ബ്രാഞ്ച് ഓഫീസിനുനേരെ വ്യാഴാഴ്ച
രാത്രി അക്രമമുണ്ടായി. ഓഫീസ് വരാന്തയിലുണ്ടായിരുന്ന കസേരകളും മുന്നില്‍
സ്ഥാപിച്ച സ്തുപവും രണ്ട് കൊടിമരങ്ങളും ഡി.വൈ.എഫ്.ഐ. ബോര്‍ഡുകളും നശിപ്പിച്ചു.ബ്രാഞ്ച് സെക്രട്ടറി എ.കുഞ്ഞിരാമന്റെ പരാതിയില്‍ ബേക്കല്‍
പോലീസ് കേസെടുത്തു.
സി.പി.എം പാലക്കുന്ന് ലോക്കല്‍ കമ്മിറ്റി അക്രമത്തില്‍ പ്രതിഷേധിച്ചു. ജില്ലാ
സെക്രട്ടേറിയറ്റംഗം കെ.വി.കുഞ്ഞിരാമന്, ലോക്കല്‍ സെക്രട്ടറി വി.ആര്.ഗംഗാധരന്, മധു മുതിയക്കാല്‍ എന്നിവര്‍ സന്ദര്‍ശിച്ചു