സ്വപ്നാ സുരേഷ് ഇന്ന് ആശുപത്രി വിടും
തൃശ്ശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തേക്കും. നെഞ്ചുവേദനയെ തുടർന്ന് തിങ്കളാഴ്ചയാണ് സ്വപ്നയെ വിയ്യൂർ ജയിലിൽനിന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
മാനസിക സമ്മർദംമൂലമാണ് ശാരീരിക അസ്വസ്ഥതകളെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.