തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെ നിയമനം സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കാനൊരുങ്ങുന്നു. ശിവശങ്കറിനെ സര്‍വീസിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴില്‍ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജന്, അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരടങ്ങിയ മൂന്നംഗസമിതിയെയാണ് ഇതിനായി സര്‍ക്കാര്‍ നിയോഗിക്കപ്പെട്ടിരിയ്ക്കുന്നത്. പൊതുഭരണവകുപ്പ് അഡീ. സെക്രട്ടറി ഹരിത വി. കുമാറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
സിവില്‍ സര്‍വ്വീസ് ചട്ടത്തിലെ 3(8)സി വകുപ്പ് പ്രകാരമുള്ള സാധാരണ നടപടിയാണിതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്‍്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ശിവശങ്കറെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.