കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ഷുഹൈബും താഹാ ഫസലും ജയില്‍ മോചിതരായി. പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ജയില്‍ മോചിതരാകുന്നത്. കര്‍ശന ഉപാധികളോടെയാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. വിയ്യൂര്‍ ജയിലിന് മുമ്ബിലുണ്ടായിരുന്ന ബന്ധുക്കള്‍ക്കൊപ്പം ഇരുവരും വീട്ടിലേക്ക് മടങ്ങി.
ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം,ജാമ്യ കാലയളവില്‍ മാവോയിസ്റ്റ് സംഘടനകളുമായി യാതൊരു ബന്ധവും ഉണ്ടാവാന്‍ പാടില്ല, പാസ്പോര്ട്ടുകള് കോടതിയില്‍ സമര്‍പ്പിക്കണം , എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷനില്‍ ഒപ്പുവയ്ക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍.