കൊന്നക്കാട് നമ്പ്യാർ മലയിൽ ഉരുൾപൊട്ടൽ ആളപായമില്ല.
നീലേശ്വരം:കൊന്നക്കാട് നമ്പ്യാർ മലയിൽ ഉരുൾപൊട്ടി. അരയേക്കറോളം കൃഷി ഭൂമി നശിച്ചു നമ്പ്യാർമല റോഡ് തകർന്നു. അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശത്തെ ആറംഗങ്ങളുള്ള കല്ലേക്കുളം സന്തോഷിന്റെ കുടുംബത്തെ മാറ്റിപാർപ്പിക്കാൻ വെള്ളരിക്കുണ്ട് തഹസിൽദാർ പി.കുഞ്ഞിക്കണ്ണൻ സ്ഥലം സന്ദർശിച്ച് നിർദ്ദേശം നൽകി.