റിയ ചക്രബര്‍ത്തിയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ തള്ളി
മുംബൈ :സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് ജാമ്യമില്ല. മുംബൈ കോടതി റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ തള്ളി. റിയയുടെ സഹോദരന് ഷോവിക് ചക്രബര്‍ത്തിയുടെയും മറ്റ് ആറ് പ്രതികളുടെയും ജാമ്യാപേക്ഷയും കോടതി തള്ളി.
ബൈക്കുല്ല ജയിലിലാണ് റിയ ചക്രബര്‍ത്തിയെ പാര്‍പ്പിച്ചിച്ചിരിക്കുന്നത്. ആദ്യത്തെ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ സെപ്റ്റംബര്‍ 22 വരെയായിരുന്നു റിയയെ കോടതി ജയിലിലേക്ക് അയച്ചത്. ഒരു കുറ്റകൃത്യത്തിലും താന്‍ ഏര്‍പ്പെട്ടിട്ടില്ല എന്നായിരുന്നു രണ്ടാമത്ത ജാമ്യാമേപക്ഷയിലും റിയ പറഞ്ഞിരുന്നത്. ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും ട്രോളുകളും വിവിധ അന്വേഷണങ്ങളും തന്റെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും റിയ പറഞ്ഞു. നിര്‍ബന്ധിച്ചാണ് കുറ്റസമ്മത മൊഴിയെടുത്തത് എന്നും റിയ ചക്രബര്‍ത്തി പറഞ്ഞു.